Crime
ഇറച്ചി വെട്ടുന്നത് പോലെയാണ് ധനരാജിനെ വെട്ടിയത് എന്ന് കോടതി പറഞ്ഞു അപ്പീൽ പോകുമെന്ന് സിപി എം
കണ്ണൂർ: സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂരിൽ കൊലപാതകം നടത്തി പാർട്ടിയെ ഞെട്ടിക്കാൻ ആർ എസ് എസ് ശ്രമിക്കുകയായിരുന്നെന്ന് കെ.കെ രാഗേഷ് . ഹൈക്കോടതി മുമ്പാകെ അപ്പീലിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനരാജ് വധക്കേസിൽ മൂന്ന് പേരെ മാത്രം ശിക്ഷിച്ച് 16 പ്രതികളെ വെറുതെവിട്ട കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ആർഎസ്എസ് കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത് എന്ന കാര്യം കോടതിയിൽ തെളിഞ്ഞിട്ടുണ്ട്. കോടതി തന്നെ പറഞ്ഞത് ഇറച്ചി വെട്ടുന്നത് പോലെയാണ് ധനരാജിനെ വെട്ടിയത് എന്നാണ്. ‘ബ്രൂട്ടൽ മർഡർ’ എന്ന പ്രയോഗമാണ് കോടതി വിധിക്കായി നടത്തിയത്. മൃഗീയമായ കൊലപാതകം എന്ന് കണ്ടെത്തിയ കേസിൽ ഗൂഢാലോചന നടന്നിട്ടില്ല എന്ന് കോടതി പറയുന്നില്ല. ഗൂഢാലോചനയുടെ ഭാഗം കൃത്യമായി തെളിയിക്കാൻ ആയില്ല എന്നാണ് വ്യക്തമാക്കിയത്.
