Connect with us

Education

കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് അടിയന്തര വാദം കേൾക്കില്ല

Published

on

കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് അടിയന്തര വാദം കേൾക്കില്ല

ന്യൂഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി ഇന്ന് അടിയന്തര വാദം കേൾക്കില്ല. ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഇന്ന് തന്നെ സെമസ്റ്റർ പരീക്ഷ ആരംഭിക്കുകയാണെന്നും അടിയന്തരമായി കേസ് പരിഗണിക്കണമെന്നും വിദ്യാർഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ദേവവ്രതും കെ.ആർ. സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല.

വിദ്യാർഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെന്ന് തെളിഞ്ഞാൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നവംബർ മൂന്നിന് രാത്രി 11.35-ഓടെയാണ് 16 വിദ്യാർഥികൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിൽ 10 പേരുടെ സെമസ്റ്റർ പരീക്ഷ ഇന്ന് ആരംഭിക്കാനിരിക്കെയാണ് അടിയന്തര നിയമനടപടിയുമായി വിദ്യാർഥികൾ രംഗത്തെത്തിയത്.

പരീക്ഷ എഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായില്ലെങ്കിൽ ഒരു അധ്യയനവർഷം നഷ്ടപ്പെടുമെന്ന ആശങ്കയും വിദ്യാർഥികൾ ഉന്നയിക്കുന്നു.

Continue Reading