Connect with us

Education

യൂനിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13 വയസ്സുകാരിക്ക് ദാരുണാന്ത്യം.

Published

on

പറവൂർ: സ്കൂൾ യൂനിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13 വയസ്സുകാരിക്ക് ദാരുണാന്ത്യം. എറണാകുളം പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശിനിയായ സ്വാതി(13)യാണ് മരിച്ചത്. പറവൂർ ഗവൺമെന്റ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്ന് ഉച്ചക്ക ഒന്നരയോടെയായിരുന്നു ദാരുണമായ സംഭവം. തിങ്കളാഴ്ച സ്കൂളിൽ പോകാനായി നേരത്തെതന്നെ യൂനിഫോം ഇസ്തിരിയിടുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോക്കേറ്റപ്പോൾ കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരെ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading