KERALA
കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്‌ളാസുകാരന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം: കരുനാഗപ്പള്ളിയിൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് കാണാതായ ഏഴാംക്‌ളാസുകാരന്റെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്‌ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാലിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയായിരുന്നു ബിലാൽ.
ഫയർഫോഴ്‌സും നാട്ടുകാരും എൻഡിആർഎഫ് സംഘവും സംയുക്തമായാണ് കുട്ടിക്ക് വേണ്ടി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരച്ചിൽ നടത്തിവന്നത്. ബിലാലിന്റെ സൈക്കിളും ചെരുപ്പും വസ്ത്രങ്ങളും കായലിന്റെ തീരത്ത് നിന്ന് കണ്ടെടുത്തിരുന്നു. തുടർന്നാണ് കായലിൽ അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം ലഭിച്ചത്.
