Connect with us

Education

ഇൻസ്പിരേഷൻ -2023″ ഇൻകാസ് എറണാകുളം വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു.

Published

on

ഖത്തർ ; ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് “ഇൻസ്പിരേഷൻ-2023” സംഘടിപ്പിച്ചു.

തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീർ പുന്നൂരാൻ അധ്യക്ഷത വഹിച്ചു.മുഖ്യതിഥിയായിരുന്ന
ബ്രില്ല്യന്റ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ  ശ്രീ. മുഹമ്മദ്‌ അഷറഫ്  വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.  സി.ബി.എസ്.ഇ ഖത്തർ ക്ലസ്റ്റർ  തായ്‌ക്വോണ്ടോ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ഡാനിയേൽ. കെ. സലീഷ്നെ ചടങ്ങിൽ ആദരിച്ചു.

ഇൻകാസ് ഖത്തർ പ്രസിഡന്റ്‌  ഹൈദർ ചുങ്കത്തറ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഐ സി സി പ്രസിഡന്റ്‌ എ.പി. മണികണ്ഠൻ, ഐ സി ബി ഫ് പ്രസിഡന്റ്‌ ഷാനവാസ്‌ ബാവ, ഐ സ് സി പ്രസിഡന്റ്‌ ഇ പി അബ്ദുൽ റെഹ്മാൻ, ഇൻകാസ് സീനിയർ നേതാവ് കെ കെ ഉസ്മാൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി ആർ ദിജേഷ് സ്വാഗതവും, ഐ. വൈ.സിഖത്തർ ജനറൽ സെക്രട്ടറി ബിനീഷ് കെ അഷറഫ്  നന്ദിയും പറഞ്ഞു.

ഐ സി ബി ഫ് വൈസ് പ്രസിഡന്റ്‌ ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി കെ വി ബോബൻ, ട്രഷറർ കുൽദീപ് കൗൾ, എം സി മെമ്പർമാരായ റൗഫ് കൊണ്ടോട്ടി , സെറീന അഹദ്, ഐ സ് സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ സി സി സെക്രട്ടറി എബ്രഹാം കെ ജോസഫ്, എം സി മെമ്പർ സജീവ് സത്യശീലൻ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ വി സ് അബ്ദുൽ റെഹ്മാൻ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ട്രഷറർ ഈപ്പൻ തോമസ്, ഐ.വൈ.സി ചെയർപേഴ്സൺ ഷഹനാ ഇല്യാസ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഹദ് മുബാറക്,സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ്‌ മെമ്പർ ഡേവിസ് എടശ്ശേരി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി മഞ്ജുഷ ശ്രീജിത്ത് , കെഎംസിസി നേതാവ്  മുസ്തഫ ഏലത്തൂർ സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ ടി പി റഷീദ്,ഇൻകാസ് ഖത്തർ എറണാകുളം വൈസ് പ്രസിഡന്റ്‌മാരായ എം എം മൂസ, ഷിജോ തങ്കച്ചൻ, സെക്രട്ടറി അൻഷാദ് ആലുവ, ജില്ലാ കമ്മിറ്റി മെമ്പർമാരായ ഷെമീം ഹൈദ്രോസ്, ബിനു പീറ്റർ, എൽദോ എബ്രഹാം, മുഹമ്മദ് നബിൽ, ഡാൻ തോമസ്, എൽദോസ് സി എ, ഡാസിൽ വി ജോസ്,എൽദോസ് സി ജോയ്, സിറിൽ ജോസ്, ബിജു എബ്രഹാം, പി ആർ രാമചന്ദ്രൻ, അന്റു തോമസ്, ജയ രാമചന്ദ്രൻ, എൽദോസ് കുര്യൻ,മറ്റു ഇൻകാസ് ജില്ലാ പ്രസിഡന്റ്‌മാർ, ജനറൽ സെക്രട്ടറിമാർ, ജില്ലാ ഭാരവാഹികൾ, ഇൻകാസ് കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു അവാർഡ് ദാനചടങ്ങ് നടന്നത്.

തുടർച്ചയായ ആറാം വർഷമാണ് ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി തങ്ങളുടെ അംഗങ്ങളുടെ കുട്ടികളിൽ 10, +2 ക്ലാസ്സുകളിൽ ഉന്നത വിജയം നേടുന്നവരെ അവാർഡ് നല്കി ആദരിക്കുന്നത്.

Continue Reading