Crime
14 കാരിയുടെ കൊലപാതകം; തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള പകയിലെന്ന് പ്രതി
മലപ്പുറം: തൊടിയപ്പുലത്തെ 14 കാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടുപ്പത്തിലായ പെണ്‍കുട്ടി തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിലുള്ള വിരോധമാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ആണ്‍ സുഹൃത്ത് മൊഴി നല്‍കി.
പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന തോന്നലും കൊലപാതകത്തിന് കാരണമായതായി പതിനാറുകാരന്‍ പൊലീസിനോട് വെളിപ്പെടുത്തി.
അതേസമയം, കൊല്ലപ്പെട്ട ഒമ്പതാം ക്ലാസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടക്കും. ഇന്നലെയാണ് റെയില്‍വെ പുറംപോക്ക് ഭൂമിയില്‍ 14കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
