Connect with us

Business

സ്വർണവിലയിൽ വീണ്ടും ഇടിവ്; ആറുദിവസത്തിനിടെ പവൻ വിലയിൽ 5,080 രൂപയുടെ കുറവ്

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച പവൻ വിലയിൽ 1880 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് പവൻ വില 95840 രൂപയിലെത്തി. ഗ്രാമിന് 235 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വർണം വാങ്ങാൻ 11980 രൂപ നൽകണം.

ആറ് ദിവസങ്ങള്‍ കൊണ്ട് മാത്രം സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായത് 5080 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നവംബര്‍ 5ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നു. ഈ വിലയാണ് ഇടിഞ്ഞ് 95840 രൂപയിലെത്തിയത്

Continue Reading