Connect with us

Life

റിപ്പോ നിരക്ക് 0.25 ശതമാനം കൂട്ടി 5.50 ശതമാനമാക്കി. ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശനിരക്ക് കൂടും

Published

on

ന്യൂഡൽഹി: മൂന്നരവ‌ർഷത്തിനുശേഷം ആദ്യമായി അടിസ്ഥാന പലിശനിരക്ക് ഉയർത്തി പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 0.25 ശതമാനം കൂട്ടി 5.50 ശതമാനമാക്കി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശനിരക്ക് കൂടാനുള്ള സാദ്ധ്യതയാണ് ഒരുങ്ങിയത്. ആർബിഐ ഗവർണ‌ർ സഞ്ജയ് മൽഹോത്രയാണ് നയപ്രഖ്യാപനം നടത്തിയത്. മൂന്ന് ദിവസത്തെ പോളിസി കമ്മിറ്റി യോഗം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.

റിപ്പോ നിരക്ക് വർദ്ധനവിന് ആനുപാതികമായി ബാങ്ക് വായ്‌പകളുടെ പലിശ നിരക്കും ഉയരും. എന്നാൽ എല്ലാത്തരം വായ്‌പകളെയും ഇത് ബാധിക്കില്ല. റിപ്പോ അധിഷ്‌ഠിത വായ്‌പകൾ, ഫ്ളോട്ടിംഗ് വായ്‌പകൾ, പുതിയ വായ്‌പകൾ എന്നിവയെയായിരിക്കും ബാധിക്കുക. ഫിക്‌സഡ് പലിശനിരക്കിലെ വായ്‌പയ്ക്കും നിരക്ക് വർദ്ധനവ് ബാധകമാകില്ല. അതേസമയം, ബാങ്ക് സ്ഥിര നിക്ഷേപം (എഫ്‌ഡി) ഉള്ളവർക്കും പുതുതായി എഫ്‌ഡി ഇടാൻ ഒരുങ്ങുന്നവർക്കും നിരക്ക് വർദ്ധനവ് നേട്ടമാണ്. എഫ്‌ഡി പലിശ നിരക്കിൽ നേരിയ വർദ്ധനവിന് ബാങ്കുകൾ തയ്യാറാകുമെന്നതാണ് നേട്ടം.

2025ൽ ആർബിഐ ആകെ 125 ബേസ് പോയിന്റിന്റെ നിരക്കിളവ് വരുത്തിയതിന് ശേഷമുള്ള തുടർച്ചയായ നാല് യോഗങ്ങളിലും പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ, പണപ്പെരുപ്പത്തിന്റെ സമ്മർ‌ദ്ദവും ക്യൂഡോയിൽ വിലയിലെ വർദ്ധനയും കേന്ദ്രബാങ്കിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

Continue Reading