Connect with us

Crime

ഇ.എൻ. സുരേഷ് ബാബുവിനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി

Published

on

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ അഭിഭാഷകയോട് ഇ.എൻ. സുരേഷ് ബാബു ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ നൽകിയ പരാതിയാണ് ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. പീഡന വിവരം മറച്ചുവച്ചതിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർക്കെതിരേ കേസെടുക്കണമെന്നും പരാതിയിൽ പറയുന്നു.

പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ കാര‍്യം ജോൺ ഡാനിയേലിനെ അറിയിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് അഭിഭാഷക ആദ‍്യം പരാതി നൽകിയിരുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതി ചർച്ചയ്ക്ക് വയ്ക്കുകയും ഇതിനു പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

മുൻപും സമാന സംഭവങ്ങളുടെ പേരിൽ സുരേഷ് ബാബു അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. 2003ൽ പഞ്ചായത്ത് ലോക്കൽ സെക്രട്ടറിയായിരിക്കെ സ്ത്രീയോട് മോശമായി പെരുമാറിയതിന് തമിഴ്നാട്ടിലെ ആനമല പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസെടുക്കുകയും തുടർന്ന് ബ്രാഞ്ച് കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തുകയും ചെയ്തിരുന്നു.

എന്നാൽ വീണ്ടും പാർട്ടിയിലെത്തിയ സുരേഷ് ബാബു 2007ൽ‌ ലോക്കൽ കമ്മിറ്റി ഓഫിസിലെ ജിവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ വീണ്ടും അച്ചടക്ക നടപടി നേരിട്ടു. അന്ന് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെങ്കിലും രണ്ടു വർഷത്തിനു ശേഷം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു

Continue Reading