Connect with us

Crime

ജമ്മു കശ്മീരിൽ കാണാതായ രണ്ട് പോലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി

Published

on

ജമ്മു കശ്മീരിൽ കാണാതായ രണ്ട് പോലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കാണാതായ രണ്ട് സ്പെഷ്യൽ പോലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി. ബുധനാഴ്ച മുതൽ കാണാതായ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.

ഇവരുടെ പക്കലുണ്ടായിരുന്ന സർവീസ് ആയുധങ്ങൾ നഷ്ടപ്പെട്ടത് സംഭവത്തിന് പിന്നിൽ ഭീകരാക്രമണമാണെന്ന സംശയം ബലപ്പെടുത്തുന്നു. ​കിഷ്ത്വാറിലെ ദച്ചൻ മേഖലയിലുള്ള കിയാർ ഗ്രാമത്തിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ചിരുന്ന ബാബി ചന്ദ് (57), രശ്പാൽ കുമാർ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.

​ബുധനാഴ്ച തങ്ങളുടെ ക്യാമ്പിൽ നിന്നും ധർണ-മർവയിലെ സൈനിക പോസ്റ്റിലേക്ക് പട്രോളിംഗിനായി പോകുന്നതിനിടെയാണ് ഇരുവരെയും കാണാതായത്. മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത ഉൾവനമേഖലയിലൂടെയുള്ള യാത്രയ്‌ക്കിടെ വെടിയൊച്ച കേട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഉദ്യോഗസ്ഥർ തിരികെ എത്താത്തതിനെത്തുടർന്ന് പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ വ്യാപക തിരച്ചിലിലാണ് വ്യാഴാഴ്ച പുലർച്ചെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

Continue Reading