Connect with us

Crime

കോൺഗ്രസിനെ നാണംകെടുത്തിയചിറയിൻകീഴിലെ കയ്യാങ്കളിയിൽ ഒത്തുതീർപ്പ്

Published

on

തിരുവനന്തപുരം: കോൺഗ്രസിനെ നാണംകെടുത്തിയ ചിറയിൻകീഴിലെ കയ്യാങ്കളിയിൽ ഒത്തുതീർപ്പ്. രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളുമായുള്ള കയ്യാങ്കളിയാണ് ഒത്തുതീർപ്പിലെത്തിയത്. പാളയം പ്രദീപിന്‍റെയും എസ് സജാദിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് രമ്യ ഹരിദാസും പാർട്ടിക്ക് ഉറപ്പ് നൽകി. കെപിസിസി പ്രസിഡന്‍റിനെ കണ്ടാണ് രമ്യ ഹരിദാസ് ഉറപ്പു നൽകിയത്. എന്നാൽ, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.

പാർട്ടിക്ക് നാണക്കേടായ ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെ പരമാവധി സംരക്ഷിച്ച് സമവായത്തിനാണ് കെപിസിസി ശ്രമിച്ചത്. വ്യാപക പരാതി ഉയർന്നിട്ടും എംഎൽഎക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ച് പ്രശ്നം ഒതുക്കി. എതിർചേരിയുടെ എതിർപ്പ് തണുപ്പിക്കാൻ പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് നിർദ്ദേശം രമ്യക്ക് നൽകാനും ധാരണയായി. പക്ഷെ സംസ്ഥാന – പ്രാദേശിക നേതൃത്വത്തെ ഒരുപോലെ വെല്ലുവിളിച്ചും സമവായം പൊളിച്ചുമാണ് രമ്യയുടെ നീക്കമുണ്ടായത്.

Continue Reading