Connect with us

Crime

ഗർഭിണിയായ മാധ‍്യമപ്രവർത്തകയെ തള്ളിമാറ്റിയെന്ന ഹർജിയിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു

Published

on

ന‍്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ചിനിടെ ഗർഭിണിയായ മാധ‍്യമപ്രവർത്തകയെ തള്ളിമാറ്റിയെന്ന ഹർജിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത് അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. മാധ‍്യമപ്രവർത്തകയായ റിച്ച പരാശറാണ് ഹർജിക്കാരി. ഒക്റ്റോബർ 12ന് കോടതി വളപ്പിൽ നടന്ന സംഭവത്തിൽ കേസെടുക്കാൻ നിർദേശിക്കണമെന്നാണ് മാധ‍്യമപ്രവർത്തകയുടെ ആവശ‍്യം.

സുപ്രീം കോടതിയിലേക്ക് ഇന്ത‍്യാ മുന്നണി നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം. രാഹുൽ ഗാന്ധി തന്‍റെ കൈയിൽ പിടിച്ച് ശക്തമായി വലിച്ചെന്നും ഇതോടെ താൻ പടിയിലേക്ക് വീണതായും നിലത്ത് വീണപ്പോൾ വയർ ഇടിച്ചെന്നും മാധ‍്യമപ്രവർത്തക നേരത്തെ ആരോപിച്ചിരുന്നു.

മനപൂർവം പരുക്കേൽപ്പിക്കുക, സ്ത്രീയുടെ മാന‍്യതയെ ഹനിക്കുക എന്ന ഉദ്ദേശ‍്യത്തോടെ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുക, മനുഷ‍്യജീവനോ മറ്റുള്ളവരുടെ വ‍്യക്തിസുരക്ഷയ്ക്കോ അപകടകരമാകുന്ന തരത്തിൽ അശ്രദ്ധമായോ നിരുത്തരവാദപരമായോ പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ പരാമർശിച്ചിരുന്നത്. മോശമായ പെരുമാറ്റത്തിനും ഭീഷണിക്കും തള്ളലിനും ബലപ്രയോഗത്തിനും ഇരയായെന്നും മൂന്ന് മാസം ഗർഭിയായിരുന്നു താനെന്നും അന്ന് മാധ‍്യമപ്രവർത്തക പരാതിയിൽ ഉന്നയിച്ചിരുന്നു.

Continue Reading