Connect with us

Crime

ചേരാനെല്ലൂർ അപകടത്തിൽ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി

Published

on

തിരുവനന്തപുരം: ചേരാനെല്ലൂരിൽ പതിനേഴുവയസ്സുകാരനോടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാൽ എന്താണ് കാര്യം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ. പോലീസ് ഉദ്യോഗസ്ഥർ കാണിച്ചത് തെറ്റാണെന്ന് അദ്ദേഹം സഭയിൽ വിശദീകരിച്ചു. കേസിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സംഭവം ഗൗരവകരമായ സംഭവമാണ്. സർക്കാരിന് ഒന്നും ഒളിക്കാനില്ല. എല്ലാ നടപടിയും എടുത്തിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് (കുറ്റകരമായ നരഹത്യ) എന്ന വകുപ്പ് ചേർത്തിട്ടില്ലെന്ന് മനസ്സിലായി. തുടർന്ന് ഡിജിപിയെ വിളിച്ചുപറഞ്ഞു. അത് അംഗീകരിക്കുന്നതിന് എനിക്ക് ഒരു മടിയുമില്ല. പത്ത് വർഷം ആഭ്യന്തരമന്ത്രിയായിരുന്ന ആളാണ് പ്രതിപക്ഷ നേതാവ്. അദ്ദേഹം ഒരിക്കലും പോലീസിന്റെ വീഴ്ച സമ്മതിച്ചിട്ടില്ല. എന്നാൽ ഞാൻ ഡിജിപിയോട് പറഞ്ഞു പാവപ്പെട്ട മനുഷ്യനെ ബെൻസ് കാറിൽ പോയ ഒരാൾ ഇടിച്ചുകൊല്ലുകയാണ്. ഒരു പാവപ്പെട്ട മനുഷ്യനാണ്. അയാളെ കൊന്നിട്ട് പോലീസ് വന്നിട്ട് ജാമ്യം ലഭിക്കുന്ന വകുപ്പുകളിട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഞാൻ ചോദിച്ചു. അതെന്റെ ഉത്തരവാദിത്തമാണ്. പോലീസ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനെയെല്ലാം കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും എന്താണ് കാര്യം. നിയമം എല്ലാവർക്കും ഒരുപോലെയല്ലേ. പോലീസ് ഉദ്യോഗസ്ഥർ കാണിച്ചത് തെറ്റാണ്. ഇന്നുതന്നെ അവിടെ സന്ദർശിക്കണമെന്ന് എഡിജിപി പി വിജയൻ ഐപിഎസ്സിനോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചേരാനെല്ലൂർ അപകടത്തിൽ പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി

ആ വീട്ടുകാരുമായി ഞാൻ രണ്ട് തവണ ഫോണിൽ സംസാരിച്ചു. മൂന്ന് ആവശ്യങ്ങളാണ് അവർക്കുള്ളത്. ഫോണിലെ വീഡിയോ ദൃശ്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ ഡിലീറ്റ് ചെയ്തിരുന്നു. ആ ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നാണ് അവരുടെ ആദ്യ ആവശ്യം. എന്നാൽ പ്രസക്തമായ വകുപ്പുകൾ ചേർത്ത് എഫ്‌ഐആർ ഇടാത്ത ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി അവർക്കെതിരേ നടപടിയുണ്ടാകുമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകിയെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

Continue Reading