Crime
പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ ചെയർമാൻ എംആർ ബൈജുവിൻ്റെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ ചെയർമാൻ എംആർ ബൈജുവിൻ്റെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഉദ്യോഗസ്ഥരെ പൂർണമായും പഴിചാരിയാണ് ചെയർമാൻ മൊഴി നൽകിയിരിക്കുന്നത്. മൂല്യനിർണയത്തിൻ്റെ പൂർണ അധികാരി അഡീഷണൽ സെക്രട്ടറി ഹരിയാണ്. ഒന്നാം റാങ്ക് ലഭിച്ച വ്യക്തിക്കായിരുന്നില്ല അഭിമുഖത്തിൽ കൂടുതൽ മാർക്ക് ലഭിച്ചത്. പരാതികളിൽ പരിശോധന നടത്തേണ്ടിയിരുന്നത് സെക്രട്ടറിയാണ്. തൻ്റെ കൈവശം പരാതി ലഭിച്ചപ്പോൾ കോടതിയിൽ കേസുകൾ വന്നുവെന്നും അതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും എംആർ ബൈജുവിന്റെ മൊഴിയിലുണ്ട്.
കമ്പ്യൂട്ടറിൽ മൂല്യനിർണയം പൂർത്തിയായാൽ അതിനായി ഉപയോഗിക്കുന്ന സോഫ്‌റ്റ്‍വെയർ ക്ലോസ് ആകുമെന്നും മൊഴി നൽകി. സെക്രട്ടറി സാജു ജോർജ് ഇന്ന് രണ്ടു മണിക്ക് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും
