Connect with us

Crime

ചേരാനല്ലൂർ വാഹനാപകടക്കേസിലെ വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി

Published

on

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ നടപടികളെടുക്കുന്നുതിലുണ്ടായ വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി. കാളിരാജ് മഹേഷ് കുമാറിനെയാണ് മാറ്റിയത്. പകരം നിലവിൽ ദക്ഷിണ മേഖല ഐ.ജി.യായ ആർ. നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിക്കുമെന്നാണ് സൂചന. അതോടൊപ്പം പി. പ്രകാശിനെ പുതിയ ദക്ഷിണ മേഖല ഐ.ജി.യായും നിയമിച്ചേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വൈകീട്ടോടെ പുറത്തിറങ്ങാനാണ് സാധ്യത. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് നടപടി.

ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് പോലീസ് തലത്തിലുണ്ടായ ഗുരുതര വീഴ്ചകളെത്തുടർന്നാണ് അടിയന്തര അഴിച്ചുപണി. സംഭവം അന്വേഷിക്കാൻ എ.ഡി.ജി.പി. പി. വിജയൻ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ., എസ്.ഐ., സി.ഐ. അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നേരത്തേ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകാത്തതിൽ പോലീസുകാർക്കിടയിൽ എതിർപ്പും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടും രാഷ്ട്രീയ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. ഉയർന്ന ഉദ്യോഗസ്ഥ തലത്തിലുണ്ടായ സൂപ്പർവൈസറി വീഴ്ചകൾകൂടി കണക്കിലെടുത്താണ് സിറ്റി പോലീസ് കമ്മിഷണറെ ഉൾപ്പെടെ മാറ്റിക്കൊണ്ട് ഉന്നതതലത്തിൽ അഴിച്ചുപണി നടത്താൻ തീരുമാനിച്ചത്.

ചേരാനല്ലൂരിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ജഡ്ജിയുടെ മകനായ 17 വയസ്സുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ചത്. . ഇതടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തതിന് പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെയും കേസെടുത്തിരുന്നു.

Continue Reading