Connect with us

Crime

പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും

Published

on

പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സെക്രട്ടറി സാജു ജോർജിനെ നാളെ ചോദ്യം ചെയ്യും. ഇന്ന് നോട്ടീസ് നൽകും. പരീക്ഷ കൺട്രോളർ ബിനി കെ എബ്രഹാമിനെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുക. തിങ്കളാഴ്ച മുതൽ മറ്റ് അംഗങ്ങളെ ചോദ്യം ചെയ്യും. അംഗങ്ങളെ ചോദ്യം ചെയ്തശേഷം സെക്രട്ടറിയെ ചോദ്യം ചെയ്യാമെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, ചെയർമാൻ ഉദ്യോഗസ്ഥരെ പഴിച്ച് മൊഴി നൽകിയ സാഹചര്യത്തിലാണ് സെക്രട്ടറിയെ ഉടൻ ചോദ്യം ചെയ്യുന്നത്

അതിനിടെ, പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി. രണ്ടു എസ്പി മാരെയും ഒരു ഡിവൈഎസ്‍പിയെയും അന്വേഷണ സംഘത്തിന്റെ ഭാഗമാക്കി. പുതുതായി രജിസ്റ്റർ ചെയ്ത 3 കേസുകൾ ഉദ്യോഗസ്ഥർക്ക് നൽകി. 10 പി എസ് സി അംഗങ്ങൾക്കും സെക്രട്ടറിക്കും ഇന്ന് നോട്ടീസ് നൽകും. പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ ചെയർമാനും അംഗങ്ങളും നൽകിയ മൊഴികളിൽ ഭിന്നതയുണ്ട്. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ പിഎസ്‍സി ചെയ‍ർമാൻ എം ആർ ബൈജു മൊഴി നൽകിയത്.

പല തീരുമാനങ്ങളും ചെയർമാൻ ഒറ്റയ്ക്ക് എടുക്കുന്നുവെന്നാണ് ചില അംഗങ്ങൾ മൊഴി നൽകിയിരിക്കുന്നത്. കേസിൽ പ്രതിയായ അഡീഷണൽ ചീഫ് സെക്രട്ടറി ആർ ഹരിയും എം ആർ ബൈജുവും വലിയ അടുപ്പത്തിലാണെന്ന് ചില അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഹരി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് റിമാൻഡിലാണ് .

Continue Reading