Connect with us

Crime

കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു

Published

on

കണ്ണൂർ : മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ (21) എന്നിവരാണ് കൊല്ലപ്പെട്ടത്.

വീടിന്റെ രണ്ടാം നിലയിൽ ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമ്മയെ വെട്ടിക്കൊന്ന ശേഷം മകൻ നവീൻ ജീവനൊടുക്കുകയായിരുന്നുവെന്നാണ് മട്ടന്നൂർ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

Continue Reading