Crime
മലപ്പുറത്ത് നിന്ന് കാണാതായ പതിനാറുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ : സുഹൃത്തായ പതിനാറുകാരൻ കസ്റ്റഡിയിൽ
മലപ്പുറം: കരുവാരക്കുണ്ടിൽ കാണാതായ പതിനാറുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തി. കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. പാണ്ടിക്കാട് റെയിൽവേ ട്രാക്കിനടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സ്കൂൾ യൂണിഫോം ആണ് ധരിച്ചിരുന്നത്.
കഴിഞ്ഞദിവസമാണ് കരുവാരക്കുണ്ടിൽനിന്ന് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പതിനാറു വയസുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
