Crime
സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയന് കനത്തതിരിച്ചടി.അപ്പീൽ നൽകാൻ ഹൈക്കോടതി അനുമതി നൽകിയില്ല
കൊച്ചി: സിഎംആർഎൽ എക്സാലോജിക് കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് അടക്കമുള്ള പ്രതികൾക്ക് കനത്ത
തിരിച്ചടി. പണമിടപാടുകേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ നൽകാൻ ഹൈക്കോടതി അനുമതി നൽകിയില്ല. ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.
അപ്പീൽ നൽകാൻ പ്രത്യേക അനുമതിയാണ് പിണറായി വിജയൻ അടക്കമുള്ള പ്രതികൾ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ അപേക്ഷ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. അത് ചോദ്യം ചെയ്യാനുള്ള അധികാരം പിണറായി അടക്കമുള്ള പ്രതികൾക്കുണ്ട്. അതുകൊണ്ട് ഇപ്പോൾ അപ്പീൽ ഫയൽ ചെയ്യാൻ അനുവദിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. സിംഗിൾ ബെഞ്ച് പരിഗണിച്ച ഹർജിയിൽ പിണറായി അടക്കമുള്ളവർ കക്ഷിയല്ലാത്തതിനാൽ കോടതി അനുവദിച്ചാലേ അപ്പീൽ സ്വീകരിക്കാൻ കഴിയുകയുള്ളൂ. എന്നാൽ കേസിൽ പിണറായി ഉൾപ്പെടെയുള്ളവർക്ക് തിരിച്ചടി നൽകുന്ന ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ തീരുമാനിച്ച പ്രാഥമികാന്വേഷണത്തിനായുള്ള എസ്ഐടി റദ്ദാക്കി, ഇഡി നൽകിയ കത്തിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവ് തെറ്റാണെന്നായിരുന്നു പ്രതികൾ വാദിച്ചു. തങ്ങളെ കേൾക്കാതെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത് തെറ്റാണൊണ് പ്രതികളായ പിണറായി വിജയൻ, ടി.വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ വാദിച്ചത്. കേസുമായി ഒരു ബന്ധവുമില്ലാത്തയാളാണ് ഹർജി നൽകിയത്. പൊതുതാത്പര്യ സ്വഭാവമുള്ള ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ചത് തെറ്റാണ്. ഇ.ഡി. റിപ്പോർട്ടിൽ സർക്കാർ എസ്.ഐ.ടി. രൂപവത്കരിച്ച് പ്രാഥമികാന്വേഷണം തുടങ്ങിയതാണ്. അത് റദ്ദാക്കി വിജിലൻസിനോട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതും തെറ്റാണെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചിരുന്നു. മൂന്ന് മണിക്കൂർ നീണ്ട വാദമായിരുന്നു അപ്പീൽ അനുവദിക്കാനായി കോടതിയിൽ നടന്നത്.
