Crime
പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥർ സമൻസ് പതിച്ചു:വെള്ളിയാഴ്ച ഇ.ഡി ഓഫീസിൽ ഹാജരാവണം
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി. സമൻസ് കൈമാറാനായാണ് തിരുവനന്തപുരത്തെ വീട്ടിൽ ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ പിണറായി വിജയൻ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. തുടർന്ന് ഉദ്യോഗസ്ഥർ അത് വീടിന്റെ ഭിത്തിയിൽ ഒട്ടിച്ചു. വെള്ളിയാഴ്ച ഇ.ഡി ഓഫീസിൽ ഹാജരാവണമെന്നാണ് സമൻസിൽ നിർദേശിച്ചിരിക്കുന്നത്. മുൻമന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളനേതാക്കൾ പിണറായിയുടെ വീട്ടിലുണ്ടായിരുന്നു
