Education
പിണറായിയെ പൊക്കിചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’: അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപനം നടത്തിയതാര് ? തുടങ്ങിയ ചോദ്യങ്ങൾ
തിരുവനന്തപുരം : ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ എന്ന പേരിൽ സംസ്ഥാനത്ത് സ്കൂൾ കോളജ് വിദ്യാർഥികൾക്ക് ഇന്ന് നടത്തിയ പ്രാഥമിക റൗണ്ട് മത്സരത്തിലെ ചോദ്യങ്ങൾ ഭൂരിഭാഗവും സർക്കാറിന്റെ പി.ആർ പ്രമോഷന് വേണ്ടിയെന്ന് വിമർശനം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വേണ്ടി സംസ്ഥാന സർക്കാറിന്റെ നേത്യത്വത്തിൽ ലോകോത്തരമാതൃകയിൽ പുനരധിവാസ ടൗൺഷിപ്പ് അതിവേഗം പൂർത്തിയാകുന്നത് ഏത് എസ്റ്റേറ്റിൽ?, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സാമൂഹിക സുരക്ഷാ പെൻഷൻ വീണ്ടും വർധിപ്പിച്ചതോടെ അർഹരായ വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ എത്ര രൂപയാണ്?, കേരളം അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി 2025 നവംബർ ഒന്നിന് പ്രഖ്യാപനം നടത്തിയതാര്? തുടങ്ങിയ ചോദ്യങ്ങളാണ് വിമർശനം ക്ഷണിച്ചുവരുത്തിയത്. ഇനി നെതിരെ കോൺഗ്രസ് അനുകൂല അധ്യാപക സംഘടന രംഗത്ത് വന്നു.
കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി ‘വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസി’ന്റെ വിദ്യാലയതല പ്രാഥമികറൗണ്ടാണ് ഇന്ന് തുടങ്ങിയത്. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കും കോളജ് വിദ്യാർഥികൾക്കും വെവ്വേറെയായാണ് മത്സരം. സ്കൂൾ, കോളജ് തലങ്ങളിൽ തുടങ്ങി സംസ്ഥാനതല ഗ്രാൻഡ് ഫിനാലെ വരെ നീളുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
വിജയികൾക്ക് അഞ്ചുലക്ഷം രൂപവരെയാണ് സമ്മാനം. സ്‌കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ട് ലക്ഷം രൂപയും സമ്മാനം ലഭിക്കും. കോളേജ് വിഭാഗത്തിൽ ഒന്നാം സമ്മാനം മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും.
