Connect with us

KERALA

കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ നീക്കത്തിനും സാമ്പത്തിക ഉപരോധത്തിനുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യഗ്രഹം

Published

on

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ നീക്കത്തിനും സാമ്പത്തിക ഉപരോധത്തിനുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരം.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണ ജോർജ്, ചിഞ്ചുറാണി, വി എൻ വാസവൻ, ജി ആർ അനിൽ, പി പ്രസാദ്, കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, കെ രാജൻ, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്. എൽ.ഡി.എഫ് നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിന്റെ തുടർച്ചയായാണ് പാളയം രക്തസാക്ഷി മണ്ഡപത്തിലെ സമരം. എൽ.ഡി.എഫിലെ ഘടകകക്ഷികളും മുന്നണിയുമായി സഹകരിക്കുന്ന വർഗബഹുജന സംഘടനകളും പ്രകടനമായെത്തി സത്യഗ്രഹത്തിന് പിന്തുണ അറിയിക്കും. ഇന്നത്തെ സത്യഗ്രഹത്തിലൂടെ കേരളം സുപ്രധാനമായ സമരമുഖമാണ് തുറക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
എല്ലാവർക്കും സംതൃപ്തിയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ പ്രതിജ്ഞാബദ്ധമായ ഇടപെടലുകളുമായി മുന്നോട്ടുപോവുകയാണ് എൽ.ഡി.എഫ് സർക്കാർ. വികസനമുന്നേറ്റത്തെ തടസപ്പെടുത്തി, സർക്കാരിനെയും നാടിനെയും ശ്വാസംമുട്ടിക്കാനാണ് കേന്ദ്രശ്രമം. ഇത് രാഷ്ട്രീയപ്രേരിതമാണ്. എൽ.ഡി.എഫ് സർക്കാരിന്റെ സ്വീകാര്യതയെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് പിണറായി പറഞ്ഞു.

Continue Reading