KERALA
പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി.
കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി. നഗരസഭാ അദ്ധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ യുഡിഎഫിന് നഗരസഭ ഭരണം നഷ്ടമായി. ആകെ 17 പേരാണ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്. ഇതിൽ യുഡിഎഫിന്റെ അഞ്ച് കൗൺസിലർമാരുമുണ്ട്.
അവിശ്വസപ്രമേയം പാസായതോടെ ദിയ ബിനു പുളിക്കക്കണ്ടത്തിന് ചെയർമാൻ സ്ഥാനം നഷ്ടമായി. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു പാലായിൽ യുഡിഎഫ് ഭരണം നടത്തിയിരുന്നത്. ആകെ 26 സീറ്റിൽ 14 ആയിരുന്നു കേവലഭൂരിപക്ഷം.
