International
നോർവേയുടെ മുന്നിൽ ബ്രസീൽ വീണതോടെവിരമിക്കൽ പ്രഖ്യാപിച്ച് നെയ്‌മർ
ന്യൂജേഴ്‌സി : 2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ നോർവേയോട് 2-1 ന് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്‌മർ.34-കാരനായ ഈ ഇതിഹാസ താരം കണ്ണീരോടെയാണ് തന്റെ വിരമിക്കൽ തീരുമാനം ലോകത്തോട് പങ്കുവെച്ചത്.
തന്റെ കരിയറിലെ അവസാനത്തെ വലിയ സ്വപ്നമായ ലോകകപ്പ് കിരീടം നേടാനുള്ള തീവ്രശ്രമമായിരുന്നു ഇത്തവണത്തേത്. എന്നാൽ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർവേയുടെ മുന്നിൽ ബ്രസീൽ വീണതോടെ നെയ്‌മറിന്റെ രാജ്യാന്തര കരിയറിനും തിരശ്ശീല വീണു. “ഞാൻ കഠിനമായി ശ്രമിച്ചു, എല്ലാം അവസാനിച്ചു. ഞാൻ തുടങ്ങിയത് ഇവിടെയാണ്, അവസാനിപ്പിക്കുന്നതും ഇവിടെ തന്നെ,” മത്സരശേഷം വികാരാധീനനായി താരം പറഞ്ഞു. 2010-ൽ ഇതേ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു നെയ്‌മർ ബ്രസീലിനായി അരങ്ങേറ്റം കുറിച്ചത് എന്നത് കൗതുകകരവും ഒപ്പം വേദനനിറഞ്ഞതുമായ ഒരു യാദൃശ്ചികതയായി മാറി.
