Crime
ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ
.
കൊച്ചി: തന്‍റെ കൈവശമുള്ള ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ. ഇത് സംബന്ധിച്ച് വനംവകുപ്പിൽ അപേക്ഷ നൽകി. മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പി. കാർത്തിക് ഐഎഫ്എസിന് കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ നൽകിയത്. ഇത് തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമറിയിട്ടുണ്ട്.
ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്ന് വനം വകുപ്പ് ഏർപ്പെടുത്തിയ ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ ആനക്കൊമ്പ് കൈമാറുന്നത്. അപേക്ഷ നൽകിയതിനു പിന്നാലെ മോഹൻലാലിന്‍റെ വസതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
