Connect with us

Crime

കണ്ണൂർ പൂപ്പറമ്പിൽ അതിഥി തൊഴിലാളി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ.

Published

on

കണ്ണൂർ : കണ്ണൂർ പൂപ്പറമ്പിൽ അതിഥി തൊഴിലാളി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ.
സഹോദരി ഭർത്താവ് പോലീസ് കസ്റ്റഡിയിൽ, കുടിയാന്മല പോലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെട്ട പൂപ്പറമ്പിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് ഒറിസാ സ്വദേശിയായ ഫിലിപ്പ് ( 35) നെ കുളിമുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട ഫിലിപ്പിൻ്റെ സഹോദരി ഭർത്താവായ രമേശനാണ് കൃത്യം ചെയ്തത്. മദ്യപാനവും , കുടുംബ പ്രശ്‌നവുമാണ് കൊലയ്ക്ക് കാരണം എന്ന് നാട്ടുകാർ പറയുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരാണ് സംഭവസ്ഥലത്ത് തടിച്ച് കൂടിയത്. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ തൊഴിലാളികളാണിവർ, വർഷങ്ങളായി പൂപ്പറമ്പിൽ വാടക കെട്ടിടത്തിൽ താമസിക്കുന്നവരാണിവർ എന്ന് നാടുകാർ പറയുന്നു.

കൂടെ താമസിച്ചിരുന്ന മറ്റൊരു അന്യസംസ്ഥാന തൊഴിലാളി സംഭവം നാട്ടുകാരോട് പറഞ്ഞപ്പോഴാണ് നാട്ടുകാരും സംഭവം അറിയുന്നത്. , നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച്
കുടിയാന്മല പോലീസ് സ്‌റ്റേഷൻ പ്രിൻസിപ്പൽ S.I ജോസ്, SI മാരായ പ്രകാശൻ പടിക്കൽ, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്ത് പോലീസ് ബന്തസ്ത് ഏർപ്പെടുത്തി.

Continue Reading