Connect with us

Business

പെട്രോൾ, ഡീസൽ വില അടുത്ത ദിവസം തന്നെ കുറക്കാൻ സാദ്ധ്യത

Published

on

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയാൻ സാദ്ധ്യതയെന്ന് വിവരം. ഈ മാസം 20ാം തീയതിക്കുമുൻപ് എണ്ണക്കമ്പനികൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് വിവരം. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപാണ് വില കുറയാൻ സാദ്ധ്യത. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതും സൗദി അറേബ്യയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതുമാണ് സർക്കാർ കണക്കിലെടുക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് ബാരലിന് 120 ഡോളർവരെ ഉയർന്നിരുന്നു. പിന്നീട് 110 ആയി കുറഞ്ഞു. നിലവിൽ ഏകരദേശം 70 ഡോളറാണ് വില. ഇതിലും കുറഞ്ഞ നിരക്കിൽ ഇന്ത്യക്ക് ലഭിക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ധനവില കുറയാൻ സാദ്ധ്യതയൊരുങ്ങുന്നത്. ഏഷ്യൻ വിപണിയിലേയ്ക്കുള്ള ക്രൂഡ് ഓയിൽ വില കുറയ്ക്കുമെന്ന് സൗദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 11 ഡോളർ കുറയ്ക്കുമെന്നാണ് സൗദി അറിയിച്ചത്. എണ്ണക്കമ്പനികൾക്കും ചേർത്ത് 75,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായിരുന്നത് 50,000 ആയി കുറഞ്ഞിരുന്നു. ഈ സാഹചര്യം കൂടുതൽ ദിവസം തുടരുകയാണെങ്കിൽ എണ്ണക്കമ്പനികൾക്ക് നഷ്ടം നികത്താൻ കഴിയുമെന്നാണ് വിവയിരുത്തൽ. അങ്ങനെയെങ്കിൽ അതിനുശേഷം ഇന്ധനവിലയിൽ പ്രഖ്യാപനമുണ്ടാവും. എണ്ണവില കുറയാത്തതിൽ പ്രതിപക്ഷവും ശക്തമായ പ്രതിഷേധം ഉയർത്തുണ്ട്. അതിനാൽ 20ാം തീയതി നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിനുമുൻപ് ഇന്ധനവില സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകാനാണ് സാദ്ധ്യത.

Continue Reading