Connect with us

KERALA

ഇന്ന് രജിസ്റ്റർ വിവാഹം ചെയ്യാനിരിക്കെ യുവാവ് വാഹന അപകടത്തിൽ മരിച്ചു

Published

on

തിരുവനന്തപുരം: ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.  രാഗേഷും കാട്ടായിക്കോണം സ്വദേശിനിയുമായുള്ള വിവാഹം ഇന്ന് നടക്കാനിരിക്കെയായിരുന്നു അപകടം.

പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം.

രാഗേഷും യുവതിയും പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരും  എതിർത്തതിനെ തുടർന്ന് അമ്പലത്തിൽ താലികെട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ചന്തവിളയിൽ വീടും വാടകയ്ക്ക് എടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബന്ധുവീട്ടിൽ പോയി സന്ദർശനം കഴിഞ്ഞ് തിരികെ വരികയായിരുന്നു രാഗേഷ്. ഇതിനിടെയാണ് അപകടം നടന്നത്.

Continue Reading