Kannur
പ്രാദേശിക കോൺഗ്രസ് നേതാവ് വടക്കുമ്പാട്ടെ അണിയേരി വനജ നിര്യാതയായി

തലശ്ശേരി: വടക്കുമ്പാട് പുതിയ റോഡ് നിർമ്മാല്യത്തിൽ വനജ അണിയേരി(71) നിര്യാതയായി .റിട്ട: ജെ. എച്ച്. ഐ ആരോഗ്യ വകുപ്പ് . എരഞ്ഞോളി മണ്ഡലം കോൺഗ്രസ് ഭാരവാഹി മഹിളാ കോൺഗ്രസ് പ്രവർത്തക എന്നീ നിലകളിൽ പ്രവർത്തിച്ചു വന്ന ഇവർ വടക്കുമ്പാട് ആർഷ പോഷിണി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ഭാരവാഹിത്വം കൂടി വഹിച്ചിരുന്നു.
പരേതരായ പുത്തൻപുരയിൽ ആലക്കണ്ടി ഗോവിന്ദൻ്റെയും അണിയേരി ലക്ഷ്മിയുടെയും മകളാണ് സഹോദരങ്ങൾ : വിമല. പങ്കജാഷൻ, കനകരാജ്, ചന്ദ്രവല്ലി . വിനീത പരേതരായ കമല , ബാബു