Kannur
പലസ്തീൻ ഐക്യദാർഢ്യ റാലി വിജയിപ്പിക്കൻ തീരുമാനം ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കും 

തലശ്ശേരി : നവംബർ 10 ന് നടക്കുന്ന കണ്ണൂർ ജില്ലാ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലി വിജയിപ്പിക്കാൻ പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. മീത്തലെ ചമ്പാട് എൽപി സ്കൂളിൽ ചേർന്ന യോഗത്തിൽ പള്ളികണ്ടി യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. നാസർ കോട്ടയിൽ, അഷ്റഫ് ഇടവലത്ത്, പി പി കാസിം, പി എം അഷ്റഫ്, സാജിം എം, നാസർ ഏരൂൽ എന്നിവർ പ്രസംഗിച്ചു . പി കെ ഹനീഫ സ്വാഗതവും എ കെ ഇസ്മായിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഇസ്രായേൽ നിർമ്മിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ബഹിഷ്ക്കരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. റാലിയിൽ പന്ന്യന്നൂർ പഞ്ചായത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാനായി പള്ളിക്കണ്ടി യൂസഫ് ഹാജിയേയും ജനറൽ കൺവീനറായി റഫീക്ക് പാറയിലിനെയും തെരഞ്ഞടുത്തു. പി പി കാസിം (ട്രഷറർ), പ്രൊഫ. പി എം അബ്ദുറഹ്മാൻ, പി കെ ഹനീഫ, പി എം അഷ്റഫ്, പി പി റഷീദ്, നാസർ ഏരൂൽ (വൈസ് ചെയർമാൻമാർ),
ഹാരിസ് വൈ എം, നാസർ കോട്ടയിൽ, എ കെ ഇസ്മായിൽ മാസ്റ്റർ, സാജിം എം കാവിൽ മഹ്മൂദ് (ജോ. കൺവീനർമാർ ) എന്നിവരെയും തെരഞ്ഞെടുത്തു.