Connect with us

Education

വിശ്വകർമ്മ ഓർഗനൈസേഷൻ അനുമോദിച്ചു

Published

on

തലശ്ശേരി : സി ബി എസ് ഇ സഹോദയ സംസ്ഥാന തല കലോത്സവത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, എന്നീ ഇനങ്ങളിൽ എ ഗ്രേഡും
ജില്ലാ തലത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി നേടിയ തലശ്ശേരി അമൃത വിദ്യാലയം വിദ്യാർത്ഥിനി അയന അനിൽ കുമാറിനെ പുന്നോൽ വിശ്വകർമ്മ ഓർഗനൈസേഷൻ അനുമോദിച്ചു.

ഇതിനോടകം നിരവധി ജില്ലാ – സംസ്ഥാന തല മത്സരങ്ങളിലും ഡാൻസ് ഫെസ്റ്റിവെല്ലുകളിലും പങ്കെടുത്തിട്ടുണ്ട് അയനയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ഉപഹാരം നൽകി തലശേരിശിവാഞ്ജലി കലാക്ഷേത്രയിലെ നാട്ട്യശ്രീ സതീഷ് കണ്ണൂരിന്റെ ശിക്ഷണത്തിലാണ് അയനയും, അനുജത്തി അലൈന അനിൽ കുമാറും നൃത്തം പഠിക്കുന്നത്
ഡാൻസ്കോറിയോഗ്രാഫർ പി കെ സബീഷ് , വിജയൻ , ദിവാകരൻ മയലക്കര, അനിൽകുമാർ , നിഷ അനിൽകുമാർ എന്നിവർ പങ്കെടുത്തും

Continue Reading