Connect with us

Crime

കോടതി വിധി അംഗീകരിക്കുന്നു  വിസി നിയമനം ഗവർണറുടെ വിവേചന അധികാരമാണ്  സർക്കാർ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തത്

Published

on

കണ്ണൂർ: കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പുനർ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു. കോടതി വിധി അംഗീകരിക്കുന്നതായി മന്ത്രി പറഞ്ഞു. വിസി നിയമനം ഗവർണറുടെ വിവേചന അധികാരമാണെന്നും സർക്കാർ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു. വിധി പകർപ്പ് ലഭിച്ചിട്ടില്ലെന്നും ലഭിച്ചതിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല വിസി നിയമനം റദ്ദാക്കിക്കൊണ്ടുള്ള വിധി സർക്കാരിന് വലിയ തിരിച്ചടിയായി. ചട്ടവിരുദ്ധമായാണ് നിയമനമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. തുടർന്ന് കോടതി ഗോപിനാഥ് രവീന്ദ്രനെയും സർക്കാരിനെയും വിമർശിച്ചു. നിയമനത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

Continue Reading