Business
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിച്ചു. ഭക്ഷ്യ വിഷബാധയെന്ന് സംശയം
തിരുവനന്തപുരം : കൊല്ലം നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലിൽ നിന്ന് ഇവർ അടക്കമുള്ള കുടുംബം മത്സ്യം ഉൾപ്പെടെ ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച ആറു പേരിൽ നാലു പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്.
ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് പൂട്ടി. ഇന്നലെ രാത്രി 9 മണിയോടെയാണ് കുടുംബാംഗങ്ങൾ ഇവിടെയെത്തി ഭക്ഷണം കഴിച്ചത്. ഫുഡ് ആന്റ് സേഫ്റ്റി അധികൃതർ വൈകാതെ ഹോട്ടലിൽ പരിശോധന നടത്തും. ഉച്ചയ്ക്കു ശേഷം പ്രവർത്തിക്കുന്ന മത്സ്യവിഭവങ്ങൾ വിൽക്കുന്ന ഹോട്ടലാണ് ഇത്.
