Crime
വീണ ജോർജിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ അക്രമിച്ചെന്ന പരാതിയിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകരെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
വീണ ജോർജിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ അക്രമിച്ചെന്ന പരാതിയിൽ റിമാൻഡിലായ കെ.എസ്.യു പ്രവർത്തകരെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കണ്ണൂർ : മന്ത്രി വീണ ജോർജിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ അക്രമിച്ചെന്ന പരാതിയിൽ റിമാൻഡിലായ 5 കെ.എസ്.യു പ്രവർത്തകരെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പ്രൊഡി കൃഷൻ്റെ ഹരജി പരിഗണിച്ചാണ് കോടതി ഇവരെ കസ്റ്റഡിയിൽ വിട്ട് നൽകിയത്.
. കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യ ഹരജി തള്ളിയ കോടതി പ്രതികളെ ഇന്ന് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു . ഇതുപ്രകാരം 5 പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കണ്ണൂർ ജു ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേ റ്റ് കോടതിയിൽ (രണ്ട്) മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്.
കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് എം.സി. അതുൽ (28), ഖജാൻജി വി.വി. അക്ഷയ് മാട്ടൂൽ (24), മാടായി വാടിക്കൽ സി .എച്ച്. ഹൗസിൽ സി.എച്ച്. മുബാസ് (26), വടകര മുള്ളേരി വീ ട്ടിൽ ബിഥുൽ ബാലൻ (23), മാടായി ബീച്ച് റോഡിൽ ഡി.വി. ഹൗസിൽ അഹമ്മദ് യാസിൻ (22) എന്നിവർക്കെതിരേയാണ് വധശ്രമത്തിന് കേസ് എടുത്തിരുന്നത്
പ്രതിഷേധത്തിനിടെ പ്രതികൾ ചെറിയ ആയുധം ഉപയോഗിച്ച് മന്ത്രിയെ അക്രമിച്ചെന്നായിരുന്നു പരാതി . സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും പ്രൊഡികൂഷൻ കോടതിയിൽ കഴിഞ്ഞ ദിവസം വാദിച്ചിരുന്നു . അതിനാൽ തന്നെ പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് ആവശ്യപ്പെട്ടത്.
ആരോഗ്യനില മോശമായ തിനാൽ മന്ത്രിയുടെ മൊഴി രേ ഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് . കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു . മന്ത്രിയുടെ ഗൺമാൻ്റെ പരാതിയിലായിരുന്നു കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേപ്പെടുത്തിരുന്നത്
അഡ്വ. ഇ.ആർ. വിനോദാണ് കെ.എസ്. യു. പ്രവർത്തകർക്കുവേണ്ടി ഹാ ജരാവുന്നത്.
കഴിഞ്ഞ മാസം 25 ന് ഉച്ചക്ക് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണാ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രിയെ പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി ചികിത്സ നൽകിയിരുന്നു.
ജാമ്യ ഹരജി തള്ളിയതിനെ തുടർന്ന് പ്രതികൾ ജാമ്യത്തിനായ് ഇന്ന് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു.
