Crime
തിരുവിതാംകൂർ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ .
തിരുവനന്തപുരം: തിരുവിതാംകൂർ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിൽ . എസ്‌ഐടി സംഘം
തിരുവനന്തപുരം കരകുളത്തെ വീട്ടിൽ എത്തിയാണ് കസ്റ്റഡിയിൽ
എടുത്തത്. ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടു പോകുന്നുവെന്നാണ് എസ്‌ഐടി
അറിയിച്ചിട്ടുള്ളത്. എന്നാൽ പിന്നീട് അറസറ്റ് രേഖപ്പെടുത്തി.
ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിൽ പ്രശാന്തിനെതിരേ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രശാന്തിനെ അറസറ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ എസ്‌ഐടി തയാറായിരുന്നില്ല.
ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഹൈക്കോടതിയുടെ അനുമതിയോടെ ചെയ്യാവൂ എന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ ഉത്തരവുള്ളതാണ്. ഈ ഉത്തരവ് ലംഘിച്ചാണ് ശബരിമലയിലെ സ്വർണഎണപ്പാളികൾ പി.എസ്. പ്രശാന്ത് ക്ഷേത്രത്തിന് പുറത്തേക്ക് അറ്റകുറ്റപ്പണിക്ക് എന്ന പേരിൽ കൊണ്ടുപോകാൻ അനുമതി നൽകിയത്.
