Connect with us

KERALA

വഖഫ് ബോർഡിലെ അമുസ്ലീം നിയമനം മുൻ സർക്കാർ സമ്മതിച്ചതാണെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ബോർഡിലെ അമുസ്ലീം നിയമനം മുൻ സർക്കാർ സമ്മതിച്ചതാണെന്ന് രൂപീകരണ ഉത്തരവിൽ തന്നെ പറയുന്നുണ്ടെന്നും പിണറായി വിജയൻ വർഗീയത പരത്താനും മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാനുള്ള പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം
‘രാജ്യത്ത് ഏറ്റവും ആദ്യം രൂപീകരിച്ചത് കേരളത്തിലെ വഖഫ് ബോർഡാണ്. മുസ്ലീം ഇതര പ്രതിനിധികളെ വയ്‌ക്കണമെന്ന് രൂപീകരണ ഉത്തരവിൽത്തന്നെ പറയുന്നുണ്ട്. ബാർ കൗൺസിലിൽ നിന്നും പൊതുകാര്യപ്രസക്തരിൽ നിന്നും ആ പ്രതിനിധികളെ തിരഞ്ഞെടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ പ്രതിനിധികളെ പിന്നീട് നിയമിക്കുമെന്നാണ് കഴിഞ്ഞ സർക്കാർ തീരുമാനിച്ചത്. ശേഷം നാല് ഹർജികൾ കോടതിയിൽ വന്നു.

മുസ്ലീം ഇതര ആളുകളെ വച്ചിട്ടില്ല, പിന്നാക്ക മുസ്ലീം വിഭാഗങ്ങളെ വഖഫ് ബോർഡിൽ വച്ചിട്ടില്ല, നിലവിലുള്ള ആളുകൾക്ക് മതിയായ യോഗ്യതയില്ല തുടങ്ങിയ ഹർജികളായിരുന്നു അത്. യുഡിഎഫ് സർക്കാ‌ർ ഇതെല്ലാം പരിശോധിക്കും. ഹർജികൾ തള്ളണമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിച്ച വഖഫ് ബോർഡും ഇക്കാര്യം തന്നെയാണ് സുപ്രീം കോടതിയിൽ ആവർത്തിച്ചത്’ – മുഖ്യമന്ത്രി വ്യക്തമാക്കി.

വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. ഇത് രാജ്യത്തെ മതനിരപേക്ഷ നിലപാടുകൾക്ക് വിരുദ്ധമാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ സ്വീകരിക്കുന്നതിന് സമാനമായ നിലപാടാണ് കേരളത്തിലെ സർക്കാരും ഇപ്പോൾ സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചിരുന്നു.


Continue Reading