KERALA
എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും.വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച
തിരുവനന്തപുരം: ഒടുവിൽ വഖഫിൽ സമവായം. എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും. എപി വിഭാഗം പറയുന്ന ആൾക്ക് വഖഫിൽ അംഗത്വം നൽകും. വഖഫ് മന്ത്രി വൈകിട്ട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കം നടത്തിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ ചർച്ചയിൽ ഇടപെട്ടു. ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി വിഭാഗം പ്രതിനിധി ഒഴിയും. നിലവിലെ കാന്തപുരം വിഭാഗത്തിൽനിന്നുള്ള ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെക്കും. എപി വിഭാഗം പറയുന്ന ആൾക്ക് വഖഫിൽ അംഗത്വം നൽകും. വഖഫിൽ സമവായമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ചേർത്ത് നിർത്തുമെന്നും മന്ത്രി പറഞ്ഞു
