NATIONAL
അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലാണ് പോളിംഗ് പുരോഗമിക്കുന്നത്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മിസോറാം, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് ഘട്ടമായി പോളിംഗ് നടക്കുന്ന ഛത്തീസ്ഗഢില്‍ ആദ്യഘട്ടമായ ഇന്ന് മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലാണ് പോളിംഗ് പുരോഗമിക്കുന്നത്.
അതുകൊണ്ടുതന്നെ അതീവ സുരക്ഷയിലാണ് പോളിംഗ്. ആകെയുള്ള 90 സീറ്റുകളില്‍ 20 ഇടത്ത് ഇന്ന് പോളിംഗ് നടക്കും. ഇതില്‍ 12 മണ്ഡലങ്ങള്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തര്‍ മേഖലയിലാണ്. സുരക്ഷയ്ക്കായി 60,000 ജീവനക്കാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
12 സീറ്റുകളില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയാണ് പോളിംഗ്. മറ്റിടങ്ങളില്‍ എട്ടു മണി മുതല്‍ അഞ്ച് മണിവരെയും. ഇന്നലെ കങ്കര്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പോളിംഗ് ഓഫീസര്‍മാര്‍ക്കും ഒരു ബിഎസ്എഫ് ജവാനും പരിക്കേറ്റിരുന്നു.
25 സ്ത്രീകളടക്കം 223 പേരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 40,78,681 വോട്ടര്‍മാരുണ്ട്. ഇവരില്‍ 19,93,937 പേര്‍ പുരുഷന്മാരും 20,84,675 പേര്‍ സ്ത്രീകളും 69 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. 5304 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ മാതൃകാ പോളിംഗ് സ്‌റ്റേഷനുകളില്‍ മഴവില്‍ നിറങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.