KERALA
കേരളീയത്തിന് ഇന്ന് സമാപനം അടുത്ത കൊല്ലവും കേരളീയു തുടരാൻ സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം : ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വന്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വന്‍ വിജയമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, ധൂര്‍ത്താരോപണം അവസാന ദിവസവും ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷം. സമാപനസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ശങ്കര്‍മഹാദേവനും, കാര്‍ത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ പിന്നാലെ അരങ്ങേറും.
പ്രധാനവേദിയായ കനകക്കുന്നില്‍ ഞായറാഴ്ച ഒരു ലക്ഷം പേര്‍ എത്തിയെന്നാണ് വിലയിരുത്തല്‍. ഒരുവശത്ത് കേരളീയം വലിയ നേട്ടമായി സര്‍ക്കാര്‍ എടുത്തുപറയുമ്പോള്‍ മറുവശത്ത് ലക്ഷങ്ങളാണ് ക്ഷേമപെന്‍ഷന്‍ പോലും കിട്ടാതെ വലയുന്നത്. ഇതെടുത്ത് പറഞ്ഞാണ് പ്രതിപക്ഷ വിമര്‍ശനം. ചെലവിന്റെ ആദ്യകണക്ക് 27 കോടി. അന്തിമകണക്ക് വരമ്പോള്‍ ഇത് കുതിച്ചുയരുമെന്നുറപ്പ്. അസമയത്തെ ധൂര്‍ത്തെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഗവര്‍ണ്ണര്‍ പോലും ഏറ്റെടുത്തിട്ടും സര്‍ക്കാറിന് കുലുക്കമുണ്ടായിരുന്നില്ല.
കേരളീയം വേദി കൂടിയായ മാനവീയത്ത് നൈറ്റ് ലൈഫ് ആഘോഷത്തിനിടെ കൂട്ടയടിയുണ്ടായതും നാണക്കേടുണ്ടാക്കി.പക്ഷെ വിമര്‍ശനങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ ചെവികൊടുക്കുന്നില്ല. അടുത്ത കൊല്ലവും കേരളീയ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. പണമില്ലാതെ ജനം വലയുമ്പോള്‍ ലക്ഷങ്ങള്‍ പൊടിച്ചാണോ കേരള ബ്രാന്‍ഡ് പ്രചരിപ്പിക്കേണ്ടതെന്ന ചോദ്യമാണ് കൊടിയിറങ്ങുമ്പോള്‍ പ്രധാനമായും ഉയരുന്നത്