Entertainment
പി വി യൂസഫ് മൗലവി മെമ്മോറിയൽ കണ്ണൂർ ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ഇ .ടി ജമീലക്ക്

തലശ്ശേരി : കോടിയേരി ഹൈദരലി ശിഹാബ് തങ്ങൾ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി വി യൂസുഫ് മൗലവി മെമ്മോറിയൽ ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തിൽ തലശ്ശേരി തിരുവങ്ങാട് ഗവ ഗേൾസ് ഹയർ സെക്കന്ററി ഹൈസ്കൂൾ വിദ്യാർത്ഥിനി ഇ ടി ജമീല ഒന്നാം സ്ഥാനം കരസ്ഥമാക്കി. ന്യൂ മാഹി എം എം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ രണ്ടാം സ്ഥാനവും ചിറക്കര ജി വി എച് എസിലെ റിഫാൻ റഹൂഫ് മൂന്നാം സ്ഥാനവും നേടി. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മാപ്പിളപ്പാട്ട് മത്സരം അബൂട്ടി മാസ്റ്റർ ശിവപുരം ഉദ്‌ഘാടനം ചെയ്തു. സി കെ ലത്തീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം സംഘാടക സമിതി ചെയർമാൻ കെ ഖാലിദ് മാസ്റ്ററുടെ അധ്യക്ഷതയിൽ അഡ്വ അബ്ദുൽ കരീം ചേലേരി ഉദ്‌ഘാടനം ചെയ്തു. പാനൂർ നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. എ കെ അബൂട്ടി ഹാജി മുഖ്യ പ്രഭാഷണം നടത്തി. എൻ എ റഫീഖ് മാസ്റ്റർ, റഫീഖ് കുനിയിൽ, സുലൈമാൻ ദാരിമി, ജലാൽ ദാരിമി, റഷീദ് തലായി, വി സി പ്രസാദ്, കെ ഭരതൻ, കെ കുഞ്ഞിമ്മൂസ, നിഷാദ് കോടിയേരി, സാദിരി മൂഴിക്കര, അഹമ്മദ് കല്ലിക്കണ്ടി, നൗഫൽ സലാമത്, സാജിദ് കുനിയിൽ, അഷ്‌റഫ് പടിഞ്ഞാറയിൽ, പി പി ഖാദർ, കരീം ഹാജി പ്രസംഗിച്ചു