Connect with us

Entertainment

സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Published

on

ചെന്നൈ: സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കടുത്ത വിഷാദ രോഗത്തെ തുടര്‍ന്ന് മീര കുറച്ചു നാളായി ചികില്‍സയിലാണ് എന്നാണ് വിവരം. മാനസിക സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading