Connect with us

Kannur

തൈലക്കണ്ടി മടക്കണ്ടി തറവാട് കുടുംബ സംഗമവും അനുമോദനവും

Published

on

തലശ്ശേരി : തൈലക്കണ്ടി മടക്കണ്ടി തറവാട് കുടുംബ സംഗമവും അനുമോദനവും ശ്രദ്ധേയമായി
പാചക റാണി മത്സര വിജയി ഹബീബയെയും പൂനെയിൽ നടന്ന മാസ്റ്റേഴ്സ് സ്പോർട്സ് മീറ്റ് വിജയി ഡോ. നെസ്‌വയേയുമാണ് തൈലക്കണ്ടി മടക്കണ്ടി തറവാട് സംഗമത്തിൽ ആദരിച്ചത്.
യാമിൻ ഇഖ്‌ബാൽ ഖിറാഅത്ത് നടത്തി.
പെപ്പർപാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം പഴയ കാല ഓർമ്മകൾ പുതുക്കി പരസ്പര സ്നേഹം പങ്കിടുവാൻ സാധിച്ചു.

ആദരം ഏറ്റുവാങ്ങിയ ഹബീബ, നെസ്‌വ എന്നിവർ മറുപടി പ്രസംഗം നടത്തി. കുടുംബാംഗങ്ങളായ അലവി, അബു, സാജിദ് മാസ്റ്റർ, അബ്ദുൽ കാദർ, ഹാരിസ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ടി എം
ഷീബയുടെ ശ്രദ്ധേയമായ ആങ്കറിംഗും ബീബി ഉമ്മയുടെ നർമ പ്രസംഗവും നൂറ, ബീച്ചു ഫഹീമ, ഹനീസ, ഫെമിത എന്നിവരുടെ മികച്ച പ്രകടനവും ഹുസൈൻൻ്റെ മാപ്പിളപ്പാട്ടും നവ്യാനുഭവമായി.
കുടുംബ ഹെൽപ്പ് ലൈൻ ആൻഡ് ചാരിറ്റി വിഷയത്തിൽ അബു, ഹാരിസ്, അലവി, റഫീഖ് എന്നിവർ സംസാരിച്ചു.
2025-ൽ ടി എം കുടുംബ സംഗമം വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചു.

Continue Reading