Kannur
സര്‍വ്വീസ് റോഡുകള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ ധര്‍ണ്ണയും വഴിതടയല്‍ സമരവും നടത്തി

തലശ്ശേരി കൊളശ്ശേരി-ബാലത്തില്‍ റോഡും എതിരെയുള്ളതുമായ സര്‍വ്വീസ് റോഡുകള്‍ അടച്ചിട്ടതില്‍ പ്രതിഷേധിച്ച് തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലത്തില്‍, കൊളശ്ശേരി അണ്ടര്‍പാസുകളുടെ സമീപത്ത് ധര്‍ണ്ണയും വഴിതടയല്‍ സമരവും നടത്തി. എന്‍. എച്ച് അധികൃതര്‍കാണിക്കുന്ന അലംബാവവും റോഡ് പൂര്‍ണ്ണമായും ടാര്‍ ചെയ്യാത്തതും കാരണം പറഞ്ഞ് വാഹനങ്ങള്‍ ബ്ലോക്ക് ചെയ്യുന്ന നടപടിയിലും പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. കൊളശ്ശേരിയിലും ബാലത്തിലുമായി സര്‍വ്വീസ് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പേരു പറഞ്ഞാണ് എന്‍. എച്ച് എ അധികൃതര്‍ റോഡ് പ്രവര്‍ത്തിയില്‍ നിന്നും മാറിനില്‍ക്കുന്നത്. ഇനിയങ്ങോട്ടുള്ള പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം തങ്ങള്‍ങ്ങില്ലെന്നാണ് എന്‍. എച്ച് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിക്കുന്ന വിവരം. അങ്ങിനെ വന്നാല്‍ എന്‍. എച്ച് എയില്‍ ഇടപെടേണ്ടതും പരിഹാരം കാണേണ്ടതും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മന്ത്രി റിയാസ് ഈ വിഷയത്തില്‍ ഇടപെടണം. താര്‍ ചെയ്യാത്ത ഭാഗങ്ങളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നുമാണ് സമമരക്കാരുടെ പക്ഷം. അടച്ചിട്ട റോഡുകള്‍ തുറന്നുനല്‍കുക, വെള്ളക്കെട്ടുകള്‍ ഒഴിവാക്കുവാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുക, അശാസ്ത്രീയമായ റോഡ് നിര്‍മ്മാണത്തിലൂടെ ഉണ്ടായ പരാതികള്‍ പരിഹരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇതിനായി പ്രദേശങ്ങളിലെ ജനങ്ങളുമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും ചര്‍ച്ചചെയ്യണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്. ബാലത്തില്‍ വഴി തടയല്‍ സമരത്തെ തുടര്‍ന്ന് പ്രതിഷേധമാര്‍ച്ചായി കൊളശ്ശേരി എത്തി അവിടെയും ഈ വിഷയം ഉന്നയിച്ചുകൊണ്ട് വഴിതടയല്‍നടന്നു. പ്രതിഷേധം അഡ്വ. സി. ടി സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം. പി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ഉച്ചുമ്മല്‍ ശശി സ്വാഗതവും കെ. ഇ പവിത്രരാജ് നന്ദിയും പറഞ്ഞു. സുശീല്‍ ചന്ദ്രോത്ത്, ഇ വിജകൃഷ്ണന്‍, അഡ്വ. കെ. സി രഘുനാഥ്, എം. പി സുധീര്‍ബാബു, കെ. പി രാഗിണി, നഗരസഭ കൗണ്‍സിലര്‍മാരായ പി. കെ സോന, എം. മോഹനന്‍, ജതീന്ദ്രന്‍ കുന്നോത്ത്, എ. ഷര്‍മ്മിള തുടങ്ങിയ നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കി.