Connect with us

KERALA

ചവിട്ടി പുറത്താക്കിയാലും താനിനി കോണ്‍ഗ്രസ് വിടില്ല.കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല

Published

on

തിരുവനന്തപുരം: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പ്രചാരണത്തില്‍ സജീവമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ചവിട്ടി പുറത്താക്കിയാലും താനിനി കോണ്‍ഗ്രസ് വിടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. താന്‍ വയനാട് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നത് തൃശ്ശൂര്‍ തോല്‍വി ചര്‍ച്ച ചെയ്യണ്ട എന്ന് കരുതിയാണെന്നും മുരളീധരന്‍ പറഞ്ഞു.

വയനാട് ക്യാമ്പില്‍ ടി.എന്‍.പ്രതാപനും ഷാനി മോള്‍ ഉസ്മാനും തനിക്ക് എതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്ന് അവര്‍ തന്നെ രാവിലെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയത് സ്വാഗതാര്‍ഹമാണ്. കെ സുധാകരന് കണ്ണൂരും ചെന്നിത്തലയ്ക്ക് കോഴിക്കോടും നല്‍കിയത് നല്ല തീരുമാനമെന്നും മുരളീധരന്‍ കുട്ടിച്ചേർത്തു.

Continue Reading