Gulf
കനത്ത മഴ; കണ്ണൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യാ വിമാനം നെടുമ്പാശേരിയിൽ ഇറക്കി

കൊച്ചി: കനത്തമഴയെ തുടർന്ന് എയർഇന്ത്യാ വിമാനം കണ്ണൂരിൽ ഇറക്കാനാവാതെ നെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്
അതേസമയം, വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ അങ്ങോട്ടേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിക്കുന്നത്.