Connect with us

Crime

ജന്തർമന്ദിർ പ്രതിഷേധം :  വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി :പ്രതിഷേധ സമരം പിൻവലിച്ച്  സിജെപി

Published

on

ന്യൂഡൽഹി:  ജന്തർമന്ദറിൽ
ജൂലൈ മാസം നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസും  ബിഹാർ, അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാന സർക്കാരുകളും കോടതിയിൽ അപേക്ഷകൾ നൽകിയിരുന്നു. 

ജൂലായ് 25-ന് കേന്ദ്ര സർക്കാർ സിജെപി നേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കുന്നതിനാണ് ഈ അപേക്ഷകൾ സമർപ്പിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. 
കേന്ദ്രത്തിന്റെ ഈ അനുകൂല സമീപനത്തെയും സുപ്രീം കോടതിയുടെ തീരുമാനത്തെയും തുടർന്ന് നിശ്ചയിച്ചിരുന്ന പ്രതിഷേധ സമരം പിൻവലിക്കാൻ തീരുമാനിച്ചതായി സിജെപി വക്താവ് സൗരവ് ദാസ് സുപ്രീം കോടതിയെ നേരിട്ടറിയിച്ചു. പിൻവലിക്കുമെന്ന ഉറപ്പിന്മേലും സമരത്തിനിടെ മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന കേന്ദ്രത്തിന്റെ ഉറപ്പിന്മേലും സെപ്റ്റംബർ അഞ്ചിന് നടത്താനിരുന്ന പ്രതിഷേധ സമരം കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പിൻവലിച്ചു.

വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ വൈകുന്നുവെന്നും എഴുതിത്തയ്യാറാക്കിയ ഉറപ്പ് നൽകുന്നില്ലെന്നും ആരോപിച്ച് ഡൽഹി ഇന്ത്യ ഗേറ്റിൽനിന്ന് പോലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്താനായിരുന്നു സിജെപി നേരത്തെ പദ്ധതിയിട്ടിരുന്നത്.

Continue Reading