Crime
താമരശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി
കോഴിക്കോട്: താമരശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും കണ്ടെത്തി. എക്‌സൈസും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. സംഭവത്തിൽ വീട്ടുടമ അറസ്റ്റിലായി
അടച്ചിട്ട വീട് കേന്ദ്രീകരിച്ച് അസ്വഭാവിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് നാട്ടുകാരാണ് അധികാരികളെ അറിയിച്ചത്. വിവരം ലഭിച്ചതിനെതുടർന്ന് എക്‌സൈസ് സംഘമാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഇവിടെനിന്ന് കണ്ടെത്തിയ വിദേശമദ്യം എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വെടിയുണ്ടകൾ താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. വലിയ തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ് കണ്ടെത്തിയത്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്ന് പൊലീസ് അറിയിച്ചു. എവിടെനിന്നാണ് ഇത്രയധികം വിദേശകൾ ലഭിച്ചത്, എന്ത് കാര്യത്തിനാണ് വെടിയുണ്ടകൾ വാങ്ങിയത്, എവിടെ നിന്നാണ് വാങ്ങിയത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.
