KERALA
ഹെഡ്ഗേവാർ വിവാദം : പാലക്കാട് നഗരസഭയിൽ കയ്യാങ്കളിവനിതാ കൗൺസിലർ കുഴഞ്ഞുവീണു
.
പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയിൽ സംഘർഷം. യുഡിഎഫും എൽഡിഎഫും നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. വനിതാ അംഗങ്ങളും ഏറ്റുമുട്ടി. നഗരസഭ കൗൺസിൽ യോഗത്തിലാണ് സംഘർഷമുണ്ടായത്.
നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരന്റെ ചേംബറിന് മുന്നിൽ പ്രതിഷേധം നടത്തി. ബിജെപി കൗൺസിലർമാരും പ്രവർത്തകരും ചെയർപേഴ്സന്റെ ചേംബറിന് ഉള്ളിൽ കയറി. കൗൺസിലർമാർ അല്ലാത്തവർ ചെയർപേഴ്സന്റെ ചേംബറിൽ എന്തിന് കയറിയെന്നാണ് യുഡിഎഫ് ചോദിക്കുന്നത്. ഏറ്റുമുട്ടലിനിടെ വനിതാ കൗൺസിലർമാരിൽ ഒരാൾ കുഴഞ്ഞുവീണു.പാലക്കാട് നഗരസഭയിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഭിന്നശേഷി നൈപുണ്യകേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ‘ഹു ഈസ് ദിസ് ഹെഡ്ഗേവാർ’ എന്നെഴുതിയ പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ ഉയർത്തിയത്.
