KERALA
പോലീസിലെ കായിക ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം; പോലീസിലെ കായിക ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ മാറ്റി. പകരം ചുമതല എസ്.ശ്രീജിത്തിന് നല്‍കി.
ബോഡി ബില്‍ഡിങ് താരങ്ങളെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ചുമതലമാറ്റം.
എം.ആര്‍ അജിത് കുമാറിനാണ് പോലീസിലെ കായിക ചുമതലകളുണ്ടായിരുന്നത്. കായികമേഖലയിലെ റിക്രൂട്ട്‌മെന്റുകളടക്കം നോക്കിയിരുന്നത് അജിത് കുമാറായിരുന്നു. സാധാരണഗതിയില്‍ ദേശീയഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മറ്റും മെഡല്‍ നേടുന്നവരെയാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരു ബോഡി ബില്‍ഡിങ് താരത്തെ ഈ റാങ്കില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അടുത്തിടെ വിവാദമായിരുന്നു.പിന്നാലെ കണ്ണൂര്‍ സ്വദേശിയായ ഒരു വോളിബോള്‍ താരത്തെ ഇത്തരത്തില്‍ നിയമിക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടന്നിരുന്നു. കണ്ണൂര്‍ സ്വദേശിയെ സി.പി.ഒ ആക്കാനായിരുന്നു സമ്മര്‍ദം. എന്നാല്‍ അജിത് കുമാര്‍ ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ചുമതല മാറ്റാനും ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കായിക ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റി നിർത്തിയത്