Connect with us

Crime

രാധാകൃഷ്ണൻ കൊലക്കേസ് ഭാര്യ മിനിക്കെതിരെ കൂടുതൽ തെളിവുകൾ

Published

on

കണ്ണൂർ : ഓട്ടോഡ്രൈവർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യക്ക് നിർണ്ണായക പങ്കെന്ന് പോലീസ് കണ്ടെത്തി
പരിയാരം കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണൻ വെടിയേറ്റു മരി ച്ച സംഭവത്തിൽ രാധാകൃഷ്ണ ന്റെ ഭാര്യ മിനി നമ്പ്യാർക്ക് വലിയ റോൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മിനിയെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്

കേസിലെ മൂന്നാം പ്രതിയായാണ് മാതമംഗലം പുനിയം കോട് മണിയറ റോഡിലെ വട
ക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെ പോലീസ് ഉൾപ്പെടുത്തിയത്. ‘

കേസിൽ രാധാകൃഷ്ണനെ വെടിവെച്ച, ഒന്നാം പ്രതി പെരുമ്പടവിലെ സന്തോ ഷുമായി ഭർത്താവ് രാധാക്യ ഷ്ണനെ കൊല്ലാൻ മിനി കൃത്യമായഗൂഢാ ലോചന നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന് കേസിലെ ഒന്നാം പ്രതിയായ സന്തോഷ് മിനി നമ്പ്യാരെ അറിയിച്ചിരുന്നു ഇക്കാര്യം ഭാര്യയായ മിനി രാധാകൃഷ്ണനെ അറിയിച്ചില്ല . സംഭവ ദിവസം മിനി രാധാകൃഷ്ണൻ എവിടെയാണെന്ന് അറിയാൻ മകനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടു. അച്ഛൻ പുതുതായി പണിയുന്ന വീട്ടിൽ എത്തിയെന്ന് മകൻ പറഞ്ഞ ഉടനെ ആ വിവരം മിനി സന്തോഷിനെ അറിയിച്ചു. ഈ സമയത്ത് ഇവിടെ കത്തിയും തോക്കുമായെത്തിയ പ്രതി രാധാകൃഷ്ണനെ വക വരുത്തുകയായിരുന്നു.

കൃത്യത്തിന് മുമ്പും പിൻമ്പുമായുള്ള മിനി നമ്പ്യാരുടെ ഫോൺ കോളുകൾ പോലീസ് പരിശോധിച്ചിരുന്നു . രാധാകൃഷ്ണനെ ഞാൻ തീർക്കും
രാധാകൃഷ്ണനെ ഞാൻ പൊട്ടിക്കും തുടങ്ങിയ വാട്ട്സ് ആപ്പ് സന്ദേശങ്ങൾ സന്തോഷ് മിനിക്ക് അയച്ചിരുന്നു . ഭർത്താവിന് വധ ഭീഷണി ഉണ്ടെന്നറിഞ്ഞിട്ടും മിനി ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മിനിയും സഹപാഠിയായ സന്തോഷും തമ്മിൽ കുറഞ്ഞ കാലയളവിൽ 3000 ത്തിലേറെ ഫോൺ കോൾ നടത്തിയെന്നും പോലീസ് കണ്ടെത്തി. ഇവയൊക്കെ തന്നെ മിന്നിയും സന്തോഷും തമ്മിലുള ബന്ധത്തിൻ്റെ ആഴം മനസിലാക്കാമെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

പയ്യന്നൂർ മജിസ്ത്രേട്ട് കോടതി റിമാൻഡ് ചെയ്ത മിനി കണ്ണൂർ വനിതാ ജയിലിൽ കഴിയുകയാണ്.ഈ കേസിൽ ഒന്നാം പ്രതിക്ക് തോക്ക് നൽകിയ സിജോ ജോ സഫിനെ രണ്ടാം പ്രതി യാക്കി കഴി ഞ്ഞദിവസം പോലീസ് അറസ്‌റ്റ് ചെയ്തിരുന്നു.
ബി.ജെ.പി മുൻ ജില്ലാ കമ്മറ്റിയംഗവും മഹിളാ മോർച്ച ജില്ലാ സെക്രട്ടറിയുമായിരുന്ന മിനി നമ്പ്യാർ 2016 ലും 2020 ലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു കൊല്ലപ്പെട്ട രാധാകൃഷ്ണനും ബി.ജെ. പി പ്രവർത്തകനാണ്.
കേസിലെ ഒന്നാം പ്രതി സന്തോഷ് സി.പി.എമ്മിൻ്റെ സജീവ പ്രവർത്തകനാണ്.

Continue Reading